ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ‘ സൊസൈറ്റി ഓഫ് ഓട്ടോ മോട്ടീവ് എഞ്ചിനീയേര്‍സ് കോളജിയേറ്റ് ക്ലബ് ‘ രൂപികരിച്ചു. ക്ലബിന്റെ ഉദ്ഘാടനം വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍. ഡോ. റെനോള്‍ഡ് എല്‍സണ്‍ നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. എ. ഇ കൊച്ചിന്‍ ഡിവിഷന്‍ ചെയര്‍മാന്‍ പ്രൊഫ. ഫ്രാന്‍സിസ് അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് പ്രൊഫ. അരുണ്‍ കാപ്പന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി. ഡി. ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രൊഫ.സിജോ എം. ടി, പ്രൊഫ. അരുണ്‍ അഗസ്റ്റിന്‍, സ്റ്റുഡന്റസ് ചെയര്‍മാന്‍ അയ്യപ്പദാസ് എന്നിവര്‍ പ്രസംഗിച്ചു. ക്ലബിന്റെ അഭിമുഖ്യത്തില്‍ ‘ഡിസൈന്‍ ആന്‍ഡ് ഫാബ്രിക്കേഷന്‍ ഓഫ് ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ് ‘ എന്ന വിഷയം അധികരിച്ചു ഡോ. റെനോള്‍ഡ് എല്‍സണ്‍, റസാഖ് മുഹമ്മദ് എന്നിവര്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
എസ്. എ. ഇ കോളേജീയേറ്റ് ക്ലബ്
Advertisement