Advertisement

ഇരിങ്ങാലക്കുട-ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് ദീപം തെളിയിച്ചാരംഭിച്ച പരിപാടിയില്‍ 11 മണിയോടു കൂടി രംഗ പൂജയും തുടര്‍ന്ന് യോഗാദ്ധ്യാപകരെ ആദരിക്കലും നടന്നു.അശോകന്‍ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.സ്വാഗത സംഘം കണ്‍വീനര്‍ ബേബി നന്ദിയും സ്വാഗതസംഘം ചെയര്‍മാന്‍ ചന്ദ്രന്‍ സ്വാഗതവും പറഞ്ഞു