കേരളപോലീസ് റെയ്‌സിംഗ് ഡേ:സെമിനാറും എക്‌സിബിഷനും സംഘടിപ്പിച്ചു

375

ഇരിങ്ങാലക്കുട-നവംബര്‍ 1 കേരളപിറവിയോടനുബന്ധിച്ച് കേരളപോലീസ് റെയ്‌സിംഗ് ഡേ-സെമിനാറും എക്‌സിബിഷനും സംഘടിപ്പിച്ചു.പി ടി ആര്‍ മഹലില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.തൃശൂര്‍ റേഞ്ച് ഐ ജി പി എം ആര്‍ അജിത്ത് കുമാര്‍ ഐ പി എസ് മുഖ്യാതിഥിയായിരുന്നു.കവിയും പ്രഭാഷകനുമായ പ്രൊഫ.വി ജി തമ്പി മുഖ്യപ്രഭാഷണം നടത്തി.തൃശൂര്‍ റൂറല്‍ ഡി. വൈ. എസ് .പി ഭരണവിഭാഗം പി എ മുഹമ്മദ് ആരിഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ഡി വൈ എസ് പി ഇരിങ്ങാലക്കുട ഫെയ്മസ് വര്‍ഗ്ഗീസ് ,ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കെ വി അംബിക ,കെ പി എ ജില്ലാ പ്രസിഡന്റ് സി കെ ബിനയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തുടര്‍ന്ന് നവകേരള സൃഷ്ടിക്കായി പോലീസിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രൊഫ വി ജി തമ്പി,ജെ ജെ ബോര്‍ഡ് മെമ്പര്‍ സ്മിത സതീഷ് ,റിട്ടയേര്‍ഡ് എസ് .പി കെ സതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട എസ് എച്ച് ഒ എം കെ സുരേഷ് കുമാര്‍ നന്ദിയും കെ പി ഒ എ ജില്ലാവൈസ് പ്രസിഡന്റ് ജയന്‍ കുണ്ടുകാട് സ്വാഗതവും പറഞ്ഞു

 

Advertisement