ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പരിശീലന പരിപാടി സംഘടിപ്പിച്ചു

410

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ BLA മാരുടെയും ,ബൂത്ത് പ്രസിഡന്റ് മാരുടെയും പരിശീലന പരിപാടി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ശ്രീ.എം.പി.ജാക്‌സന്‍ ഉദ്ഘാടനം ചെയ്തു . ബൂത്ത് പ്രസിഡന്റ് മാരുടെ ഐഡിന്റിറ്റി കാര്‍ഡ് വിതരണം മുന്‍ എം.എല്‍.എ. ശ്രീ. പി. എ. മാധവന്‍ നിര്‍വഹിച്ചു. ,ബി.എല്‍.എ.മാരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡി.സി.സി പ്രസിഡന്റ് ശ്രീ.ടി.എന്‍. പ്രതാപന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രസിഡന്റ് ശ്രി .ടി.വി.ചാര്‍ളി അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീ. വര്‍ഗ്ഗീസ് പുത്തനങ്ങാടി സ്വാഗതം പറഞ്ഞു. ഡി. സി. സി. ജനറല്‍ സെക്രട്ടറിമാരായ ശ്രീ. എം. എസ്. അനില്‍കുമാര്‍ ,ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി ,കെ.വി.ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement