നവോത്ഥാനം കൊണ്ടുവന്ന മാനവികത ഭൂതകാലത്തിലേക്ക് മടങ്ങാനുള്ളതല്ല: മുല്ലക്കര രത്‌നാകരന്‍

337

ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷഭരിതമായ തര്‍ക്കങ്ങള്‍ ഒന്നും യഥാര്‍ഥത്തില്‍ നടക്കുന്നതല്ലെന്നും, നടത്തപ്പെടുന്നതാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധമുള്ളവരാണ് കേരളജനത. സംഘര്‍ഷമോ, തര്‍ക്കമോ, ഇഷ്ടപ്പെടാത്ത മലയാളിമനസ്സാണ് കേരളത്തിലെന്നും വിജയം കണ്ടിട്ടുള്ളൂ എന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രക്താനകരന്‍ അഭിപ്രായപ്പെട്ടു. കുട്ടംകുളത്തിന്റെ മണ്ണില്‍ ഒരു നവോത്ഥാന വര്‍ത്തമാനം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം കൊണ്ടുവന്ന മാനവികതയെല്ലാം നഷ്ടപ്പെടുത്തി സമൂഹത്തെപിറകോട്ടടിപ്പിക്കുന്നതിനെതിരെയാണ് ജനം ജാഗരൂകരാകേണ്ടതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പരിപാടിയില്‍ കെ.ശ്രീകുമാര്‍, ടി.കെ.സുധീഷ്, പി.മണി, എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Advertisement