ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വണ്‍വേ റോഡ് പ്രൈവറ്റ് ബസ്സ് അസോസിയേഷന്‍ ബഹിഷ്‌ക്കരിക്കും

807

ഇരിങ്ങാലക്കുട-തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടക്ക് സ്വകാര്യബസ്സുകള്‍ വരുമ്പോള്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് എ. കെ. പി ജംഗ്ഷന്‍ കഴിഞ്ഞ് നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്ത് റോഡ് കുണ്ടും കുഴിയുമായി മാസങ്ങളോളം സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ് .അടിയന്തിരമായി ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിക്ക് നിരവധി തവണ നിവേദനം കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.നവംബര്‍ 1 ാം തിയ്യതിക്കകം ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ക്രൈസ്റ്റ് കോളേജ് വഴിയുള്ള വണ്‍വെ ബഹിഷ്‌ക്കരിക്കുവാനാണ് ബസ്സ് ഉടമകളുടെ തീരുമാനമെന്ന് തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം എസ് പ്രേംകുമാര്‍,ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍ ,യൂണിറ്റ് പ്രസിഡന്റ് പി. വി മാത്യു എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

Advertisement