ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ കല്ലേറ്റുംകരയില്‍ നിന്നും മാറ്റുന്നതില്‍ പ്രതിഷേധയോഗം നടത്തി

592

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ കല്ലേറ്റുംക്കരയില്‍ നിലനിര്‍ത്തുന്നതിനും പ്രളയക്കെടുതികള്‍ സമയാതീതമായി കൊടുത്തു തീര്‍ക്കുന്നതിനും വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ പഞ്ചായത്ത് ഓഫീസ്സിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മണ്ഡലം പ്രസിഡന്റ് സോമന്‍ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ച യോഗം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ഐ കെ ചന്ദ്രന്‍ ,റോയ് ജെ കളത്തിങ്കല്‍,എന്‍ കെ അലോഷ് ബാബു തോമസ് ,ഭുവനചന്ദ്രന്‍,പോളി മൂഞ്ഞേലി ,അജയഘോഷ് ,കെ വി രാജു,എ സി ജോണ്‍സണ്‍,അബ്ദുള്‍ സത്താര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

Advertisement