കാട്ടൂര്‍, കാറളം പഞ്ചായത്തുകളില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കണ്ടെടുത്തു

394

ഇരിങ്ങാലക്കുട-അനര്‍ഹമായി കൈവശം വച്ചിരുന്ന 16 മുന്‍ഗണനാ കാര്‍ഡുകള്‍ കാട്ടൂര്‍, കാറളം പഞ്ചായത്തുകളില്‍ നിന്ന് കണ്ടെടുത്തു.
താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിങ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് വീടുകള്‍ കയറി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് അനര്‍ഹമായി കൈവശം വച്ചിരുന്ന 16 എ എ വൈ, ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.ആര്‍. ടി .ഒ നല്‍കിയ താലൂക്കിലെ വാഹനങ്ങള്‍ കൈവശം വച്ചിരിക്കുന്ന വിവരങ്ങളും ,തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളിലുള്ള വീടുകളുടെ ലിസ്റ്റും പരിശോധിച്ചാണ് പരിശോധനകള്‍ നടത്തുന്നത് .മുകുന്ദപുരം താലൂക്കിലെ മറ്റുള്ള പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തും .അനര്‍ഹരായി ബി. പി .എല്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസറെ ( 9188527381) ബന്ധപ്പെടാം.ബി .പി .എല്‍ കാര്‍ഡിനു പകരം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസില്‍ പരാതി നല്‍കാം

 

Advertisement