സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു

421

ഇരിങ്ങാലക്കുട- ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും ആരാധനയ്ക്ക് അനുമതി നല്‍കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സംല പരിവാര്‍ ശക്തികളും, യു.ഡി.എഫും സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും, ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വം സംഘടിതമായി അക്രമങ്ങള്‍ നടത്തുന്നതിനെതിരെയും തൊഴിലാളികളെ അണിനിരത്തി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു.പ്രശസ്ത ചെറുകഥാകൃത്തും, പുരോഗമന കലാ-സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉല്ലാസ് കളക്കാട്ട്, എ.സിയാവുദ്ദീന്‍, അജിത രാജന്‍, തങ്കം ടീച്ചര്‍, അജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.വി.എ.മനോജ് കുമാര്‍ സ്വാഗതവും, കെ.എ.ഗോപി നന്ദിയും പറഞ്ഞു. ഏരിയായിലെ വിവിധ സി.ഐ.ടി.യു.യൂണിയനുകളിലെ തൊഴിലാളികള്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു.

 

Advertisement