ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം

545

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം. ഹര്‍ത്താലിന്റെ ഭാഗമായി മാപ്രാണത്തു നടന്ന പ്രകടനത്തിനിടെയാണ് സോഷ്യല്‍ മീഡിയ മാധ്യമ പ്രവര്‍ത്തകനായ പ്രിജോ റോബര്‍ട്ടിന് ആക്രമണമേറ്റത്. സോഷ്യല്‍ മീഡിയയായില്‍ ശബരിമലവിഷയത്തില്‍ പോസ്റ്റിട്ടു എന്നാക്ഷേപിച്ചാണ് തന്നെ ആക്രമിച്ചതെന്നും തിക്കും തിരക്കിനുമിടയില്‍ തന്റെ പണവും രേഖകളും നഷ്ടപ്പെട്ടതായും പ്രിജോ റോബര്‍ട്ട് പറഞ്ഞു . പരിക്കേറ്റ പ്രിജോയെ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Advertisement