ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു

460

ഇരിങ്ങാലക്കുട-ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ്ബ് ഡിവിഷന്റെയും ,ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ നിന്നാരംഭിച്ച കൂട്ടനടത്തം ഇരിങ്ങാലക്കുട ഡി. വൈ .എസ.് പി ഫെയ്മസ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് ടൗണ്‍ ഹാളില്‍ വച്ച് നടന്ന സമാപനയോഗത്തില്‍ ഡി .വൈ. എസ് .പി ഫെയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു.റിട്ടയേര്‍ഡ് എസ് .പി ചീഫ് വിജിലന്‍സ് ഓഫീസര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജയരാജ് മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി അദ്ധ്യക്ഷത വഹിച്ചു.റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ വിന്‍സെന്റ് ,ജനമൈത്രി സമിതിയംഗം ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം ,കെ സുരേഷ്‌കുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട എസ്, ഐ ബിബിന്‍ സി വി നന്ദിയും പറഞ്ഞു

 

 

 

Advertisement