അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കമായി

413

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ചുങ്കത്ത് ഓപ്പണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കമായി.ക്രൈസ്റ്റ അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ എസ്.പി. പുഷ്‌കരന്‍ ഐ.പി.എസ്. ഉദ്ഘാടനം നിര്‍വ്വഹിച്ചു.ക്രൈസ്റ്റ് മൊണാസ്ട്രി പ്രയോര്‍ ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്സണ്‍ മുഖ്യതിഥിയായിരുന്നു.,രഞ്ജിത് പോള്‍ ചുങ്കത്ത്,ടി .ഡി .ബി. എസ് .എ ട്രഷറര്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പീറ്റര്‍ ജോസഫ് സ്വാഗതവും ഡോ.ടെന്നിസണ്‍ നന്ദിയും പറഞ്ഞു.

 

Advertisement