ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ‘ഡിസൈന്‍ സ്ട്രാറ്റജിസ് ഫോര്‍ ഫങ്ഷണല്‍ മെറ്റീരിയല്‍’ എന്ന വിഷയത്തില്‍ നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. സാങ്കേതിക മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമായ ഫങ്ണക്ഷണല്‍
മെറ്റീരിയലുകളുടെ രൂപകല്‍പന സംബന്ധിച്ച പ്രഭാഷണ പരമ്പര പ്രദേശത്തെ വിവിധ കോളേജുകളിലെ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രസതന്ത്ര വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അധ്യക്ഷന്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റവ. ഫാ. ജോസ് സ്റ്റീഫന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സെമിനാറില്‍ ഡോ.അനിത സി കുമാര്‍(ആചാര്യ നാഗാര്‍ജ്ജുന യൂണിവേഴ്‌സിറ്റി ഗുണ്ടുര്‍ ആന്ധ്രാപ്രദേശ്), ഡോ. രഞ്ജിസ് ടി ടോം ( ദേവഗിരി കോളേജ് കാലിക്കറ്റ്), ഡോ. റോബിന്‍സണ്‍ പൊന്‍മിനിശ്ശേരി (ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട)എന്നിവര്‍ പ്രഭാഷണം നടത്തി.പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ , രസതന്ത്ര വിഭാഗം മേധാവി ഡോ. വി ടി ജോയ്, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.