ദേവസംഗമഭൂമിയിലേക്ക് ഭക്തസഹസ്രങ്ങളുടെ നാമജപയാത്ര

672

ആറാട്ടുപുഴ: ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറാട്ടുപുഴ ശ്രീധര്‍മ്മശാസ്താ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത നാമജപയാത്ര ആറാട്ടുപുഴ ക്ഷേത്രനടയില്‍ അയ്യപ്പ ശരണം വിളികളോടെ സമാപിച്ചു.ഉടുക്ക് പാട്ട്, ചിന്തുപ്പാട്ട്, ഭജന എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഭക്തി നിര്‍ഭരമായ ശരണ മന്ത്രയാത്ര.
ഊരകം കൊറ്റംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച നാമജപയാത്ര മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്തു. പെരുവനം സംസ്‌കൃതി ക്ഷേത്രം പ്രസിഡന്റ് കോരമ്പത്ത് ഗോപിനാഥന്‍ ആമുഖ ഭാഷണം നടത്തി. പെരുവനം ആറാട്ടുപുഴ പൂരം കള്‍ചറല്‍ & ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍മാന്‍ കാളത്ത് രാജഗോപാല്‍ ,പെരുവനം ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് എം.രാജേന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

 

Advertisement