മിന്നലേറ്റ് മരിച്ച ജഗത്തിനെ മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അനുസ്മരിച്ചു

471

മാടായിക്കോണം -കഴിഞ്ഞ ദിവസം കോന്തിപുലം പാടത്ത് അതിദാരുണമായി മിന്നലേറ്റ് മരണമടഞ്ഞ ജഗത്തിനെ മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അനുസ്മരിച്ചു.ഭാര്യയോടൊപ്പം ചൂണ്ടയിട്ട് കൊണ്ടിരിക്കെ ജഗത്ത് മിന്നലേറ്റ് മരിച്ചതിന് പുറമെ ഗുരുതാവസ്ഥയില്‍ ഭാര്യയും ഐ സി യുവില്‍ കഴിയുകയാണ് .കൂലിവേലക്കാരിയായ അമ്മ മാത്രമെ കൂട്ടിനായുള്ളു.രണ്ട് വയസ്സുള്ള ഏക മകളുള്ള ഇവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും മറ്റു സഹായങ്ങളും കഴിയുന്നത്ര വേഗത്തില്‍ ലഭിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതിയോഗം ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താനി അദ്ധ്യക്ഷനായിരുന്നു.കെ മുകുന്ദന്‍ ,എം കെ മോഹനന്‍ സി,നരേന്ദ്രന്‍ ,ആര്‍ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement