ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍. എസ് . എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയില്‍ ശുചിത്വവാരാചരണ സമാപനം സംഘടിപ്പിച്ചു.ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കെട്ടിട സമുച്ചയത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയേഴ്‌സ് സജീവ പങ്കാളിത്തം വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോള്‍ എ എ ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ചു.നഴ്‌സിംഗ് സൂപ്രണ്ട് ജാന്‍സി ഇ എല്‍ ,ഹെഡ് നഴ്‌സുമാരായ മാഗി ഇ എന്‍ ,എല്‍സി മാത്യു ,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ മിസ് ബീന സി എ ,ഡോ.ബിനു ടി വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
Advertisement