ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ മന:ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രളയബാധിതര്‍ക്കായി മന:ശാസ്ത്ര കൗസിലിംങ്ങ് നടത്തിവരുന്നു. വകുപ്പ് മേധാവി ഡോ. വി.പി. എമര്‍സന്റെ നേതൃത്വത്തില്‍ എച്ച്.ഡി.പി. സമാജം സ്‌കൂള്‍ പടിയൂര്‍, സെന്റ് അലോഷ്യസ് സ്‌കൂള്‍ എല്‍ത്തുരുത്ത്, സെന്റ് ജോസഫ് സ്‌കൂള്‍ പാവറട്ടി, നെന്മണിക്കര ഗ്രാമ പഞ്ചായത്ത്, മഹാത്മാസ്‌കൂള്‍ പൊറത്തുശ്ശേരി, ഇടുക്കിയിലെ ചെറുതോണി എന്നിവിടങ്ങളില്‍ എം.എസ്.സി. ക്ലീനിക്കല്‍ സൈക്കോളജി വിദ്യാര്‍ത്ഥികള്‍ സേവനം അനുഷ്ഠിച്ചു. ഈ പരിപാടി രൂപകല്പന ചെയ്തത് പ്രൊഫ. സഞ്ജു ടി.യാണ്. തുടര്‍സേവനങ്ങള്‍ ആവശ്യമുളളവര്‍ കോളേജില്‍ പ്രവര്‍ത്തിയ്ക്കുന്ന കൗസിലിംഗ് സെന്ററിലെ ചീഫ് കസള്‍ട്ടന്റ് സൈക്കോളജിസ്റ്റ് വന്ദനയുമായി ബന്ധപ്പെടുക.
Advertisement