വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 പ്രൗഡ ഗംഭീരമായി നടത്തും

650

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഇടവക സ്ഥാപനത്തിന് മുന്‍പുതന്നെ ഇരിങ്ങാലക്കുടക്കാര്‍ അഘോഷിച്ചു വന്നിരുന്ന പിണ്ടി പെരുന്നാളിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നായ വലിയങ്ങാടി അമ്പ് , കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും പ്രൗഡ ഗംഭീരമായി നടത്തുമെന്നും ആഘോഷങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ മുഖ്യ അജണ്ടയാണെന്നും ഇരിങ്ങാലക്കുട വലിയങ്ങാടി അമ്പ് കമ്മിറ്റി അറിയിച്ചു.കഴിഞ്ഞ 4 വര്‍ഷങ്ങളിലില്ഡ പെരിഞ്ഞനം ശാലോം സദന്‍, ഡോ. വി. പി. ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന കാന്‍സര്‍ സൊസൈറ്റി, തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ നാമത്തിലുള്ള ചാരിറ്റി ഫണ്ട്, റവ. ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലേക്ക് സംഭാവന നല്‍കുവാന്‍ സാധിച്ചുവെന്നും , ഈ വര്‍ഷത്തെ ചാരിറ്റി ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് തീരുമാനമെന്നും
ഇരിങ്ങാലക്കുടക്കാരുടെ പൊതു വികാരമായ പിണ്ടി പെരുന്നാളിന്റെ ആവേശത്തിനും ആഘോഷത്തിനും ഒട്ടും തന്നെ മങ്ങല്‍
ഏല്‍ക്കാതെ പ്രളയത്തില്‍ ഉപജീവനം നഷ്ടപ്പെട്ട കലാകാരന്മാര്‍ക്കും പന്തല്‍,ലൈറ്റ് ആന്‍ഡ് സൗണ്ട് , അലങ്കാര പണികള്‍ എന്നിവ നടത്തിവരുന്ന 400ല്‍ പരം വ്യക്തികള്‍ക്കും ആശ്വാസമാവുകയാണ് 2019 വലിയങ്ങാടി അമ്പ് ഫെസ്റ്റിവലെന്നും ഇരിങ്ങാലക്കുട വലിയങ്ങാടി അമ്പ് കമ്മിറ്റി പറഞ്ഞു.

 

Advertisement