പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട് രേഖകള്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു

294

ഇരിങ്ങാലക്കുട-പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,രേഖകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു.ഇരിങ്ങാലക്കുടയിലെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കുള്ള അദാലത്താണ് നടന്നത്.അക്ഷയ സംരംഭകര്‍,സ്റ്റേറ്റ് ഐ. ടി മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് അദാലത്ത് നടക്കുന്നത് .നഷ്ടപ്പെട്ട സര്‍ക്കാര്‍ അംഗീകൃതമായ ഏത് രേഖകള്‍ക്ക് വേണ്ടിയും അദാലത്തില്‍ വരാം .രാവിലെ 10 മണി മുതല്‍ 5 മണി വരെയായിരുന്നു അദാലത്ത് നടന്നത്‌

Advertisement