പ്രളയം തകര്‍ത്ത പോത്താനിപാടത്ത് വീണ്ടും കൃഷിയിറക്കി

364

 

എടതിരുത്തി-പ്രളയം ബാധിച്ച് കൊയ്യാറായ നെല്‍ കൃഷി നശിച്ചത് ട്രാക്ടര്‍ ഉപയോഗിച്ചത് ഉഴുതുമറിച്ച് ഈ കൃഷിയിടങ്ങളില്‍ പുതിയ വിത്ത് പാകി പോത്താനി കിഴക്കെ പാടശേഖരത്തിലെ 40 ഹെക്ടര്‍ സ്ഥലത്താണ് വീണ്ടും കൃഷിയിറക്കുന്നത് .മഹാപ്രളയം ബാധിച്ച് പടിയൂരില്‍ കാര്‍ഷിക മേഖലയില്‍ വലിയ നാശനഷ്ടങ്ങള്‍ വന്നിരുന്നു.പോത്താനി പാടത്ത് കൊയ്യാറായ നെല്‍കൃഷി നശിച്ചത് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് മറിച്ചു.ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കൃഷിക്കാര്‍ക്ക് ഉണ്ടായത് .പാടശേഖരത്തിലെ ട്രില്ലര്‍ ,നടീല്
വസ്തുക്കള്‍ ,ബണ്ടുകള്‍ എന്നിവ നശിച്ചു.പോത്താനി ലിഫ്റ്റ് ഇറിഗേഷന്‍ മോട്ടോര്‍ പമ്പിംഗ് ലൈന്‍ എന്നിവയും നശിച്ചു.വിത്ത് ഇറക്കലിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ സി ബിജു,പാടശേഖര കമ്മറ്റി സെക്രട്ടറി കെ വി കെ മോഹനന്‍ ,വി കെ മനോഹരന്‍ ,പരമേശ്വരന്‍ ,പി രാജഗോപാലന്‍ ,കെ ഡി പൗലോസ് ,ടി കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു

Advertisement