ഇരിങ്ങാലക്കുട-ജവഹര്‍ കോളനിയിലെ പ്രളയബാധിതര്‍ക്ക് അടിയന്തിര ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മദ് നിസാര്‍ സി .എച്ച് പറഞ്ഞു.അപേക്ഷകള്‍ തിരിച്ചേല്‍പ്പിക്കേണ്ട അപേക്ഷ ഫോറത്തിന് പകരം ബി. എല്‍. ഒ മാര്‍ സൗകര്യാര്‍ത്ഥം നോട്ട് ബുക്കുകളില്‍ ശേഖരിച്ചതിനാല്‍ താലൂക്കുകളില്‍ നിന്ന് ട്രഷറികളിലേക്ക് പോയ അപേക്ഷഫോറങ്ങള്‍ക്കൊപ്പം നോട്ട് ബുക്കുകളിലെ വിവരങ്ങള്‍ ശ്രദ്ധിക്കാതെ പോയതാണ് ധനസഹായം ലഭിക്കാത്തതിനു കാരണമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു.ട്രഷറിയിലേക്ക് ധനസഹായം ലഭിക്കാത്തവരുടെ വിവരങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാര്‍ഡ് കൗണ്‍സിലറായ കുര്യന്‍ ജോസഫ് ബി .എല്‍. ഒ മാര്‍ക്ക് പകരം അപേക്ഷകള്‍ ശേഖരിച്ചിരുന്നു.ധനസഹായം വൈകിയതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് കുര്യന്‍ ജോസഫിനെതിരെ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജവഹര്‍ കോളനിയിലെ പ്രളയബാധിതര്‍ക്ക് ലഭിക്കാത്ത ധനസഹായം ഉടന്‍ ലഭ്യമാക്കും
Advertisement