ദുരിതാശ്വാസ സാമഗ്രികള്‍ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തിയെന്നാരോപിച്ച് യു ഡി എഫ് പ്രതിഷേധം

337

വെളളാങ്ങല്ലൂര്‍-വെളളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ സാമഗ്രികള്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തിയതില്‍ പ്രതിഷേധിച്ച് വെളളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പ്രതീകാത്മമായി ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച ചാക്കുകളും പെട്ടികളും തലയിലേറ്റിയാണ് മാര്‍ച്ച് നടത്തിയത്.പഞ്ചായത്ത് തീരുമാനത്തിന്റെ മിനിട്‌സ് പുറത്ത് വിടുവാന്‍ ഭരണ സമിതി തയ്യാറാകണമെന്ന് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം.നാസര്‍ ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി .ഇ.വി.സജീവ് ,കെ.എ.മുഹമ്മദ് ,അനില്‍ മാന്തുരുത്തി,ധര്‍മ്മജന്‍ വില്ലാടത്ത് ,കെ.എച്ച്.അബ്ദുള്‍ നാസര്‍,സി.കെ.റാഫി,അബ്ദുള്ളക്കുട്ടി..എം.എം.എ.നിസാര്‍ ,മല്ലിക ആനന്ദന്‍,ജോബി,മുസമ്മില്‍ പഞ്ചായത്ത് അംഗങ്ങളായ സുലേഖ ,മണി,ആമിനാബി,കദീജ അലവി,എന്നിവര്‍ സംസാരിച്ചു …

 

Advertisement