ഇരിങ്ങാലക്കുട : സാലറി ചാലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ദേശീയ അദ്ധ്യാപകപരിഷത്ത്(എന്‍ടിയു) തൃശ്ശൂര്‍ ജില്ലാപഠനശിബിരം ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡണ്ട് പി.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. എം.കെ.പ്രസാദ്, സി.എസ് ബൈജു, ഇ.പി.ഉണ്ണികൃഷ്ണന്‍, സി.രാധാകൃഷ്ണന്‍, വി.ബി.സജിത്ത്, വിനോദ് അന്തിക്കാട്, കെ.സ്മിത, പി.കെ.നന്ദകുമാര്‍, കെ.കെ.ഗിരീഷ്, പി.എസ്.ഗോപകുമാര്‍, കെ.എസ്.ജയചന്ദ്രന്‍, ജി.സതീഷ് എന്നിവര്‍ സംസാരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ എ.ആര്‍.പ്രവീണ്‍കുമാര്‍, ലക്ഷ്മിനാരായണന്‍, എ.ആര്‍.രാജീവ്കുമാര്‍ എന്നിവരെ ആദരിച്ചു.