മുരിയാട് കോള്‍ വികസനത്തിന്റെ ഭാഗമായി വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഉദ്ഘാടനം ചെയ്തു

349
Advertisement

മുരിയാട് -മുരിയാട് കോള്‍ വികസനത്തിന്റെ ഭാഗമായുള്ള വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ചു.അസി.കൃഷി ഡയറക്ടര്‍ ജി മുരളീധരമേനോന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു.ടി ഡി ആന്റണി ,കെ വി ജോഷി,വിശ്വനാഥന്‍ എന്നിവര്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ എന്നിവരില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.ബ്ലോക്ക് മെമ്പര്‍ തോമാസ് തത്തംപ്പിള്ളി ,ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ കെ പി പ്രശാന്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു

 

 

Advertisement