ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എസ് .എന്‍ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ കലോത്സവം പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കറസ്‌പോണ്ടന്റ് മാനേജര്‍ ശ്രീ.പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മഴവില്‍ മനോരമ സൂപ്പര്‍ 4 ഫെയിമുമായ യദു.എസ്.മാരാരെ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ.പി.കെ.പവനന്‍, കെ.മായ, കെ.ജി.സുനിത, മൃദുല.എ.ബി, ബിജുന.പി.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Advertisement