മുസ്ലീം സര്‍വ്വീസ് സൊസൈറ്റി പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു

387

മുസ്ലീം സര്‍വ്വീസ് സൊസൈററി (എം. എസ് .എസ് )ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ ഇരിങ്ങാലക്കുട റിക്രിയേഷന്‍ ക്ലബ് (ഐ ആര്‍ സി ) ഹാളില്‍ നടന്ന ചടങ്ങില്‍ എം .എസ് .എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ അബ്ദുള്‍ കരീം മാസ്റ്റര്‍ വിതരണം ചെയ്തു.എം .എസ്. എസ് ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ദീന്‍ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,യൂണിറ്റ് പ്രസിഡന്റ് പി ഏ നാസര്‍ ,സെക്രട്ടറി പി ഏ നസീര്‍ ,താലൂക്ക് സെക്രട്ടറി വി .കെ റാഫി ,എന്‍. എ ഗുലാം മുഹമ്മദ് ,കെ. എം സിമിഷ് സാഹു(ഡെപ്യൂട്ടി തഹസില്‍ദാര്‍ )തുടങ്ങിയവര്‍ സംസാരിച്ചു.യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് പി .എന്‍ എര്‍ഷാദ് നന്ദി പറഞ്ഞു

Advertisement