കൂടല്‍മാണിക്യം ദേവസത്തിന്റെ നേതൃത്വത്തില്‍ ആലുവ കീഴ്മാട് അന്യാധീനപ്പെട്ട സ്ഥലത്തു ബോര്‍ഡ് സ്ഥാപിച്ചു .

401

ഇരിങ്ങാലക്കുട- ആലുവ കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്റെ 5 ഏക്കര്‍ 95 സെന്റ് സ്ഥലം അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപെട്ടു കേസിന്റെ ഇതുവരെയുള്ള സ്ഥിതി വിവരങ്ങള്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചെയര്മാന്റെയും അഡ്മിനിസ്‌ട്രേറ്ററുടെയും നേതൃത്വത്തില്‍ തര്‍ക്കഭൂമിയില്‍ നേരിട്ടെത്തി ഭക്തജനങ്ങള്‍ക് വിശദീകരികുകയും എന്ത് വില കൊടുത്തും നിയമപരമായി ക്ഷേത്രഭൂമി തിരികെ പിടിക്കുമെന്നും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഭക്തജനങ്ങളുടെ യോഗം ചേര്‍ന്നത്.ദേവസ്വം ചെയര്മാന്, ബോര്‍ഡ് മെമ്പര്‍മാരും, അഡ്മിനിസ്‌ട്രേറ്റര്‍ ,ഭക്തജനങ്ങളും പങ്കെടുത്തു

 

Advertisement