ഫാ. പോള്‍ മംഗലന്റെ ശവസംസ്‌കാരം ഇന്ന്

476

ഇരിങ്ങാലക്കുട : സെപ്റ്റംബര്‍ 14 -ാം തിയതി വെള്ളിയാഴ്ച മരണമടഞ്ഞ ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ മംഗലന്റെ ശവസംസ്‌കാര ശുശ്രൂഷ ഇന്ന് കൊടകര ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ 7 മണിക്ക് ചാലക്കുടി വിയാനി ഭവനിലും 8.30 മുതല്‍ കൊടകരയിലെ തറവാട്ടു ഭവനത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.

മൃതസംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം രാവിലെ 11.30 ന് അച്ചന്റെ സഹോദരന്‍ മംഗലന്‍ കുഞ്ഞിപൈലന്‍ വര്‍ഗീസിന്റെ വസതിയില്‍ നടക്കും. തുടര്‍ന്ന് 12.30 മുതല്‍ കൊടകര ഫൊറോന ദൈവാലയത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും. 2.30 ന് നടക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പാനികുളം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ശേഷം കൊടകര ഫൊറോന പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതാണ്.

 

 

Advertisement