പ്രളയദുരിതത്തില്‍ സഹായഹസ്തങ്ങളായ ചെറുപ്പക്കാരെ ബിജെപി ആദരിച്ചു

354
Advertisement

മുരിയാട്- മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ തുറവന്‍കാട് പ്രദേശത്തെ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തങ്ങളായ ചെറുപ്പക്കാരെ ബിജെപി ആദരിച്ചു. വീടുകളില്‍ വെളളം കയറിയപ്പോള്‍ സാധന സാമഗ്രഹികള്‍ സുരഷിത ഇടത്തേക്ക് മാറ്റുവാനും പ്രായമായ ആളുകളെയും കുട്ടികളെയും ക്യാമ്പുകളില്‍ എത്തിക്കുകയും തുടര്‍ന്ന് ക്യാമ്പുകളിലും മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തുകയും, വെള്ളം ഇറങ്ങിയ വീടുകളില്‍ ശൂചികരണ പ്രവര്‍ത്തനങ്ങളും നിത്യോപയോഗ സാധനങ്ങളും കിറ്റുകളും ക്ലീലിനിങ്ങ് സാമഗ്രഹികള്‍ കൊണ്ടു കൊടുക്കുകയും, കൂടാതെ കൃത്യമായി മുടങ്ങാതെ ഈ പ്രദേശത്ത് കുടിവെള്ള വിതരണവും നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തകരെയാണ് ബിജെപി ആദരിച്ചത്.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ മണാളത്ത് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മനോജ് നെല്ലിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലാഷ് വിശ്വനാഥന്‍ സ്വാഗതവും മധു തളിയക്കാട്ടുപറമ്പില്‍ നന്ദിയും പറഞ്ഞു. മുകുന്ദന്‍, ശശി, സുതന്‍, സജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി