നമ്മള്‍ തോറ്റ ജനതയല്ല ‘ വായിച്ച് തീര്‍ന്ന പത്രങ്ങള്‍ ശേഖരിച്ച് ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.

344

ഇരിങ്ങാലക്കുട: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വായിച്ച് തീര്‍ന്ന പത്രങ്ങളും പുസ്തകങ്ങളും ശേഖരിക്കുന്ന പദ്ധതി ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍ എ യുടെ വസതിയില്‍ നിന്ന് പത്രം ശേഖരിച്ച് പത്ര ശേഖരണത്തിന്റെ ബ്ലോക്ക് തലത്തിലുള്ള ഉദ്ഘാടനം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ യില്‍ നിന്ന് പത്രങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത്, ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, പി.കെ. മനുമോഹന്‍, ഐ.വി. സജിത്ത്, ടി.വി.വിജീഷ് എന്നിവര്‍ പങ്കെടുത്തു. പത്ര ശേഖരണം വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

Advertisement