പ്രളയ ബാധിതര്‍ക്ക് ഒരു കൈതാങ്ങ്

281
Advertisement

മുരിയാട് : പഞ്ചായത്തിലെ പ്രളയ ബാധിതരായ 300 കുടുംബങ്ങള്‍ക്ക് പോള്‍ ജോ ഗ്രൂപ്പ് മുല്ലക്കാടിന്റെ സ്‌നേഹ ഉപഹാരമായി 2 കസേര,2 പായ, 5 സ്റ്റീല്‍ പ്ലയിറ്റ് , 5 സ്റ്റീല്‍ ഗ്ലാസ് തുടങ്ങിയവ വിതരണം ചെയ്തു. മുല്ലക്കാടുള്ള കമ്പനിയില്‍ വെച്ച് നടന്ന ദുരിതാശ്വാസ കിറ്റ് വിതരണം മുരിയാട് ഗ്രാമപത്തായത്ത് പ്രസി സണ്ട് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിക്കുകയും പോള്‍ജോ ഗ്രൂപ്പ് എം.ഡി. ശ്രീ പോള്‍ ജോസ് തളിയത്ത്’ സ്വാഗതവും മെമ്പര്‍മാരായ അജിത രാജന്‍, തോമസ്സ് തൊകലത്ത് , കവിത ബിജു എന്നിവര്‍ സംസാരിച്ചു