ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 7 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ

458

ഇരിങ്ങാലക്കുട-പുല്ലൂറ്റ് വില്ലേജില്‍ ചാപ്പാറ ഐ ടി സി ക്കു സമീപം താമസിച്ചിരുന്ന കാലടിപ്പറമ്പില്‍ രാമചന്ദ്രന്‍ മകള്‍ (30) ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കൊടകര വില്ലേജില്‍ കാരൂര്‍ ദേശത്ത് കൊടകര വീട്ടില്‍ മാധവന്‍ മകന്‍ (50) വേണുഗോപാലിനെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് 7 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷ വിധിച്ചു.

24.03.2015 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .മരണപ്പെട്ട ജിഷയും ഭര്‍ത്താവുമൊന്നിച്ച് ചാപ്പാറയില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടയില്‍ 24.03.2015 തിയ്യതി രാത്രി മരണപ്പെട്ട ജിഷയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുകയും വീട്ടില്‍ നിന്നും പുറത്തേക്കോടിയ ജിഷയെ ബലമായി പിടിച്ച് കൊണ്ട് വീട്ടിലേക്ക് വരികയും വീട്ടിനുള്ളില്‍ വച്ചും ഭര്‍ത്താവ് ജിഷയെ പരിക്കേല്‍പ്പിക്കുകയും പരിക്കേറ്റ ജിഷയെ ആശുപത്രിയിലാക്കുന്നതിനൊ ചികിത്സിക്കുന്നതിനൊ ഭര്‍ത്താവ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് 25.03.2015 പുലര്‍ച്ചെ പരിക്കിന്റെ ആഘാതത്തെ തുടര്‍ന്ന് ജിഷ മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ് .പിഴ സംഖ്യ അടയ്ക്കാത്ത പക്ഷം 6 മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും .കൊടുങ്ങല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസ് കൊടുങ്ങല്ലൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി കെ പത്മരാജന്‍ ,ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ ജെ പീറ്റര്‍ ,ടി എസ് സിനോജ് ,എന്‍ എസ് സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.കൊല്ലപ്പെട്ട ജിഷയുടെ 4 മൈനര്‍ കുട്ടികള്‍ക്കാവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്താന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജിഷ ജോബി ,എബിന്‍ ഗോപുരന്‍ ,അല്‍ജോ പി ആന്റണി ,സി ജി ശിശീര്‍ ,ദിനല്‍ വി എസ് എന്നിവര്‍ ഹാജരായി

Advertisement