രാജി ആവശ്യപ്പെട്ട് എം.എല്‍.എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

595
Advertisement

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീത്വത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ബിജെപി എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ആല്‍ത്തറയില്‍വെച്ച് പോലീസ തടഞ്ഞു. തുടര്‍ന്ന് നടന്ന കുത്തിയിരിപ്പ് സമരം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. ഷാജുമോന്‍ വട്ടേക്കാട്ടില്‍, പി.എസ്.സുനില്‍കുമാര്‍, കെ.സി.വേണുമാസ്റ്റര്‍, സുനില്‍ ഇല്ലിക്കല്‍, സുനിലന്‍ പീനിക്കപറമ്പില്‍, സുരേഷ് കുഞ്ഞന്‍, അഖിലേഷ് വിശ്വനാഥ്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement