ഇരിങ്ങാലക്കുട- സി.പി.ഐ (എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് അംഗവും, മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ.എം.വി.ജസ്റ്റിന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയ്ക്ക് കൈമാറി.കൂടാതെ കാട്ടുങ്ങച്ചിറ പ്രദേശത്ത് പ്രളയത്തില്‍വെള്ളം കയറി ദുരിതമനുഭവിക്കുന്ന 100 കുടുംബങ്ങള്‍ക്ക് അരിയും, പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റും, ഓരോ കുടുംബത്തിന് അടിയന്തിര ധനസഹായമായി 500 രൂപ വീതവും നന്മ മനസ്സിനുടമയായ ജസ്റ്റിനും, സുഹൃത്തുക്കളും ചേര്‍ന്ന് വിതരണം ചെയ്തു.നരസഭാ കൗണ്‍സിലര്‍ കെ.വി.അംബിക, എം.കെ.ബിജു, എം.സി.അഭിലാഷ്, സി.വൈ.ബെന്നി, എം.ആര്‍.അജിത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Advertisement