ഇന്നസെന്റ് എം.പി ഒരു മാസത്തെശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

657
Advertisement

ഇരിങ്ങാലക്കുട-പ്രളയക്കെടുതി നേരിടുന്നതിനായി ഒരു മാസത്തെ ശമ്പളം ഇന്നസെന്റ് എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സംസ്ഥാനത്തെ എല്ലാ ഇടതുപക്ഷ എം.പി മാരും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് ചെക്ക് കൈമാറിയത്. എം.പി മാരായ പി. കരുണാകരന്‍, എ. സമ്പത്ത്, പി.കെ ബിജു, കെ. സോമപ്രസാദ് തുടങ്ങിയവരോടൊപ്പമാണ് ഇന്നസെന്റ് മുഖ്യമന്ത്രിയെ കണ്ടത്.