ആനന്ദപുരം -മുരിയാട് ചാത്തന്‍മാസ്റ്റര്‍ റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

843
Advertisement

മുരിയാട്-ആനന്ദപുരം കോന്തിപുരം പാടശേഖരത്തില്‍ ആനന്ദപുരത്ത് നിന്ന് മാപ്രാണത്തെക്കുള്ള ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു.കോഴി മാലിന്യങ്ങളടക്കം റോഡരികിന് കുറുകെ വലിച്ചെറിയുന്നത് പതിവാണ്.ഇന്ന് ഉച്ചയോടെ ഒമിനി വാനില്‍ മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രമടക്കം നാട്ടുക്കാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.വെള്ളപ്പൊക്കത്തില്‍ ബണ്ട് റോഡിലെ മാലിന്യം ഒലിച്ചു പോയെങ്കിലും മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്.ഇതിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം