സ്‌നേഹക്കൂട്ടമായി നാടിനൊപ്പം ഗ്രീന്‍ ട്രാക്ക് അംഗങ്ങള്‍.

കരൂപ്പടന്ന – മഴ നിന്നിട്ടും സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കരൂപ്പടന്നയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഒറ്റപ്പെട്ടവരും രോഗികളുമായ ആളുകളുടെ വീടുകളില്‍ ശുചീകരണം നടത്തുകയാണ് കരൂപ്പടന്ന ഗ്രീന്‍ ട്രാക്ക് സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍.ശുചീകരണ സാമഗ്രികളുമായി വീട്ടുകളിലെത്തുന്ന ഇവര്‍ ഗ്രൂപ്പുകള്‍ തിരിഞ്ഞ് കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ്.ചളി നിറഞ്ഞ് വീട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവുമായിയെത്തുന്ന  ഇവര്‍ ഇതിനകം നിരവധി വീടുകളാണ് താമസയോഗ്യമാക്കിത്തീര്‍ത്തത്.ക്യാമ്പുകളിലേക്ക് ഭക്ഷണമൊരുക്കിയും വസ്ത്രങ്ങളും മറ്റു അവശ്യസാധനങ്ങളുമെത്തിച്ചും ദിവസങ്ങളായി ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുന്ന ഈ സംഘത്തില്‍ ഡോക്ടര്‍ , അഡ്വകറ്റ് , എഞ്ചനീയര്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരുണ്ട്.ഓണത്തിന്റെയും പെരുന്നാളിന്റെയും ദിവസങ്ങള്‍ ആഘോഷം ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ് ഈ യുവാക്കള്‍.സാമൂഹ്യ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ സഹായങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്ന് അവര്‍ പറഞ്ഞു.

 

 

Hot this week

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽരണ്ടു സ്വർണ്ണവും ഒരു വെള്ളിയും നേടി

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽ...

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

Topics

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...
spot_img

Related Articles

Popular Categories

spot_imgspot_img