ദുരിതബാധിതരോട് സഹകരണത്തോടെ കല്ലംകുന്ന് സഹകരണബാങ്ക്

697

ഇരിങ്ങാലക്കുട-കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം. ദുരന്തത്തില്‍ അകപ്പെട്ടവരെ ക്യാമ്പില്‍ എത്തിക്കുവാന്‍ കല്ലംകുന്ന് സര്‍വീസ് ബാങ്ക്, ബാങ്കിന്റെ എല്ലാ വണ്ടികളും അതിനുവേണ്ടി വിട്ടുകൊടുക്കുകയും ക്യാമ്പ് സജ്ജീകരിക്കുന്നതിലും , വേണ്ട അരി പച്ചക്കറി മുതലായ സജ്ജീകരണങ്ങളും ഒരുക്കുന്നതിനും നേതൃത്വപരമായ പങ്കു വഹിച്ചു.തിരിച്ചുപോകുന്ന ക്യാമ്പ് അംഗങ്ങള്‍ക്ക് എല്ലാം അരി, പഞ്ചാര ,പരിപ്പ് , പയര്‍ തുടക്കിയ അവശ്യ സാധനകള്‍ നിറച്ച ഫുഡ് കിറ്റുകള്‍കൊടുത്തുകൊണ്ട്, തിരുവോണം ദിവസം അടക്കം എല്ലാ ദിവസവും ബാങ്കിന്റെ മൂന്ന് നീതി മെഡിക്കല്‍ ഷോപ്സ് തുറന്നു വച്ചും കല്ലംകുന്ന് സഹകരണബാങ്ക് ജനങ്ങള്‍ക്കിടയില്‍ മാതൃകയായി.

Advertisement