പ്രളയത്തില്‍ മുങ്ങിമരിച്ച യുവാവിന് സ്വന്തം വീട്ടു പറമ്പില്‍ സംസ്‌ക്കാരത്തിന് സ്ഥലമൊരുക്കി ആറാട്ടുപുഴ സ്വദേശി മാതൃകയായി

2134

ആറാട്ടുപുഴ-പ്രളയത്തില്‍ മുങ്ങി മരിച്ച നാട്ടുക്കാരന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം വീട്ടുപ്പറമ്പില്‍ സൗകര്യമൊരുക്കി.മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായ പി എം പണിക്കരാണ് നല്ല മനസ്സ് കാട്ടിയത്.ആറാട്ടുപുഴ തൂര്‍പ്പ് മഠത്തില്‍ അയ്യപ്പന്റെ മകന്‍ മണികണ്ഠന്റെ മൃതദേഹമാണ് സംസ്‌ക്കരിച്ചത്.തിങ്കളാഴ്ച പനംകുളം പാടത്ത് കണ്ട മൃതദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്.മണികണ്ഠന്റെ സ്ഥലം വെള്ളം കയറിയ നിലയിലാണ് .ലാലൂര്‍ ,വടൂക്കര,ശാന്തിക്കെട്ട് ,കൊരട്ടി,പോട്ട എന്നിവിടങ്ങളില്‍ സംസ്‌ക്കാര കര്‍മ്മങ്ങളുടെ തിരക്ക് മൂലം സ്ഥലം ലഭിച്ചില്ല.ചായക്കടയില്‍ ചായകുടിക്കുകയായിരുന്ന പണിക്കര്‍ ഈ വാര്‍ത്തയറിഞ്ഞയുടന്‍ തന്റെ സ്വന്തം വീട്ടില്‍ സംസ്‌ക്കാരകര്‍മ്മം നടത്താന്‍ സമ്മതിച്ചു.മാധവപണിക്കരുടെ ഭാര്യ ചുള്ളിപ്പറമ്പില്‍ ഗൗരി പണിക്കരുടെ തീരുമാനത്തെ സപ്പോര്‍ട്ട് ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി .മണികണഠന്‍ അവിവാഹിതനാണ് .സഹോദരിമാര്‍ -സിന്ധു രാധാകൃഷ്ണന്‍ ,ജ്യോതി കണ്ണന്‍

 

Advertisement