ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജജം പകര്‍ന്ന് ക്രൈസ്റ്റ് എന്‍. എസ് .എസ് വോളണ്ടിയേഴ്‌സ്

518
Advertisement

ഇരിങ്ങാലക്കുട- ഒരാഴ്ചയോളമായി കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതിയില്‍ വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍ .എസ് .എസ് വോളണ്ടിയേഴ്സ്. ചെളിയും മണ്ണും നിറഞ്ഞു വാസ യോഗ്യമല്ലാതായിക്കിടന്നിരുന്ന അനേകം വീടുകളാണ് എന്‍ എസ് എസ് വോളണ്ടിയേഴ്സ് തങ്ങളുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വാസയോഗ്യമാക്കിയത്.പുല്ലൂര്‍,ചാലക്കുടി,ആമ്പല്ലൂര്‍,കൊടകര,കോടാലി,കൊടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. NSS പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്റെയും വോളണ്ടിയേഴ്സായ ആദര്‍ശ് തിലകന്‍, അര്‍ജുന്‍ ടി എം, ബിബിന്‍ കെ റോബിന്‍സണ്‍, ജെന്‍സണ്‍, ഷഹബാസ് എന്നിവരുടെയും നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

 

Advertisement