ഇരിങ്ങാലക്കുട-കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണച്ചന്ത ഠാണാവിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചാലക്കുടി സപ്ലൈക്കോ ഡെപ്പോ അസിസ്റ്റന്റ് മാനേജര്‍ക്കു വേണ്ടി ലിജു എന്‍ പിള്ള സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി .വി ചാര്‍ളി ,ബി.ജെ.പി ഇരിങ്ങാലക്കുട നിയോജകമണ്ഢലം പ്രസിഡന്റ് ടി. എസ് സുനില്‍ കുമാര്‍ ,വാര്‍ഡ് കൗണ്‍സിലര്‍മാരായ പി .വി ശിവകുമാര്‍ ,ബേബി ജോസ് കാട്ട്‌ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മുകുന്ദപുരം താലൂക്ക് സപ്ലൈക്കോ ഓഫീസര്‍ എസ് .കമറുദ്ദീന്‍ നന്ദിയും പറഞ്ഞു
Advertisement