ഇരിങ്ങാലക്കുട : സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നതെന്നും കലകളില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയുമാണ് ഇത് ലഭ്യമാകുന്നതെന്നും ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ മാഷ് അഭിപ്രായപ്പെട്ടു. സങ്കല്‍പ്പശേഷികൊണ്ടാണ് മനുഷ്യന്‍ ഉയര്‍ന്നു വന്നിട്ടുള്ളതെന്നും വായനയിലൂടെ നാം ആര്‍ജ്ജിക്കുന്നത് വലിയ സങ്കല്‍പ്പശേഷിയാണെന്നും അതിനാല്‍ പാഠപുസ്തകത്തിന് അപ്പുറത്തേക്ക് വായനയെ കൊണ്ടുപോകണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ, സെക്രട്ടറി എ കെ ബിജോയ്, വൈസ് ചെയര്‍മാന്‍ എ എ ബാലന്‍, ജോയിന്റ് സെക്രട്ടറി കെ വി ജ്യോതിഷ്, മാനേജര്‍ ഡോ. എം എസ് വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍, ട്രഷറര്‍ എം വി ഗംഗാധരന്‍, എം കെ വിജയന്‍, പി ടി എ പ്രസിഡന്റ് റിമ പ്രകാശ്, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവിധ കലാപരിപാടികളും നടന്നു.
സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നു ; വൈശാഖന്‍
Advertisement