ഇരിങ്ങാലക്കുട : നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, സ്വാതന്ത്യ സമര സേനാനിയും, കുട്ടംകുളം സമരനായകനുമായ കെ.വി.ഉണ്ണിയെ, കുട്ടികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു ‘എഴുപത്തിരണ്ടാം സ്വാതന്ത്യദിനാഘോഷത്തിന്റെ ആഹ്ലാദസൂചകമായി അദ്ദേഹം കുട്ടികള്‍ക്ക് മധുരം നല്‍കി.ചടങ്ങില്‍ പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം, പി.ടി.പ്രസിഡണ്ട് സി.പി.സജി, സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി.വി. വിപിന്‍ദാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് സന്ധ്യാമോഹന്‍, അധ്യാപകരായ എം.എം പ്രിയ, ടി.ഗീത, പി.കെ.സൗമ്യ, കെ.എസ് സൂര്യ,, സി.ആര്‍ സൗമ്യ എന്നിവര്‍ പങ്കെടുത്തു. ആദരണത്തിനു മുന്നോടിയായി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം പതാക ഉയര്‍ത്തി. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും, മധുരവിതരണവും നടന്നു.
Advertisement