തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

387
Advertisement

ഇരിങ്ങാലകുട : തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മുരിയാട് ജീവാതു ആയുര്‍വേദിക്ക് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. വികാരി ഫാദര്‍ ഡേവീസ് കിഴക്കുംതല ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി വിന്‍സന്‍ കരിപ്പായി ട്രഷറര്‍ ജോണ്‍സന്‍ മാപ്രാണത്തുക്കാരന്‍, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി ,കെ.ടി. വര്‍ഗ്ഗീസ്‌കൂനന്‍, ഔസേപ്പ് ചില്ലായ്, എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ഏഴ് ദിവസവും സ്‌നേഹതീരം ഹാളില്‍ നാനാജാതി മതസ്ഥരായ 300 ല്‍ അധികം പേര്‍ക്ക് ഔഷധ കഞ്ഞി വിതരണം നടത്തി.