ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സപകടം തുടരുന്നു.തിങ്കളാഴ്ച്ച രാവിലെ പ്രതിക്ഷാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ സ്വകാര്യബസ്സിടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു.എ കെ പി ജംഗ്ഷന് സമീപത്ത് നിന്ന് വരുകയായിരുന്ന ഓട്ടോ പ്രതിക്ഷാഭവനിലേയ്ക്ക് തിരിയുന്നതിനിടെ ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്നും വരുകയായിരുന്ന വൈശ്രവണ എന്ന സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു.ഓട്ടോ ഡ്രൈവര്‍ കിഴുത്താണി സ്വദേശി കുഞ്ഞിലിക്കാട്ടില്‍ ശശിധരനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു മാസത്തിനിടെ ഈ റൂട്ടില്‍ നടക്കുന്ന അഞ്ചാമത്തെ സ്വകാര്യ ബസ്സപകടമാണിത്.
Advertisement