ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 15 ന്

1434

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളില്‍ 1964-65ല്‍ പഠിച്ചീരുന്ന ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവര്‍ക്ക് ഒരുമിച്ച് കൂടുന്നതിനും സൗഹൃദവും സ്മരണകളും പങ്കിടുന്നതിനും വേണ്ടി ആഗസ്റ്റ് 15 ന് വൈകീട്ട് 4.30 ന് ഡോണ്‍ബോസ്‌കോ ഹാളില്‍ കുടുംബാംഗങ്ങളോടൊപ്പം ഒത്തു കൂടുന്നു. പ്രസ്തുത പരിപാടി ഡിവൈഎസ്പി മാത്യുരാജ് ഉദ്ഘാടനം ചെയ്യും. ഡോണ്‍ബോസ്‌കോ റെക്ടര്‍ ഫാ.മാനുവല്‍ മേവട അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫാ.മാനുവല്‍ മേവട റെക്ടര്‍ 9447017482, എ.എ.ജോര്‍ജ്ജ് ആളൂക്കാരന്‍ 9349473788, കെ.കെ.ഡേവിസ് കോക്കാട്ട് 9446381471, എ.എ.ജോസഫ് ആലേങ്ങാടന്‍ 9446232602, ആല്‍ഫി ജോസഫ് പത്യാല 9496431530 എന്നിവരുമായി ബന്ധപ്പെടുക.

 

Advertisement