കേരള സംഗീത നാടക അക്കാദമിയുടെ ‘കഥകളതി സാദരം’ കഥാപ്രസംഗ മഹോത്സവത്തിന് തുടക്കമായി.

550
Advertisement

ഇരിങ്ങാലക്കുട- കേരള സംഗീത നാടക അക്കാദമിയുടെ ‘കഥകളതി സാദരം’ കഥാപ്രസംഗ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. കാരകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറ്റൊന്നംഗ സഭ ചെയര്‍മാന്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. തിരനോട്ടം എന്ന സി ഡി യു ടെ പ്രകാശനം പ്രൊഫ.കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. നൂറ്റൊന്നംഗസഭ ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കഥാപ്രസംഗ മഹോത്സവത്തിന്റെ പരിപാടികള്‍ വിശദീകരിച്ചു.സഭാ ചെയര്‍മാന്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്റെ മകള്‍ പ്രവീണ ജാന്‍ ജോഷി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്എം.എല്‍.എക്ക് കൈമാറി. നൂറ്റൊന്നംഗ സഭാ സെക്രട്ടറി പി. രവിശങ്കര്‍ നന്ദി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം വി.ഹര്‍ഷകുമാറിന്റെ ‘കാട്ടുകടന്നല്‍ ‘ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് എം.ആര്‍.പയ്യട്ടം അവതരിപ്പിക്കുന്ന ആടുജീവിതം ഉണ്ടായിരിക്കും.

 

Advertisement