ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഘടന ‘പ്രതിഭാ പ്രഭാതം’ സംഘടിപ്പിച്ചു

516
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എസ് .എസ്. എല്‍ .സി ,പ്ലസ് ടു ,വി .എച്ച.് എസ.് ഇ പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികളെയും 100 % വിജയം നേടിത്തന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും.അനുമോദിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങ് എം. എല്‍. എ പ്രൊഫ.കെ .യു അരുണന്‍ മാസറ്റര്‍ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു.പി .ടി. എ പ്രസിഡന്റ് ജോയ് കോനേങ്ങാടന്‍ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ സമ്മാന വിതരണം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി ,പി.ടി .എ വൈസ് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ ,ഹെഡ് മിസ്ട്രസ് ടി. വി രമണി,വി .എച്ച്. എസ.് ഇ പ്രിന്‍സിപ്പല്‍ ഹേന കെ. അര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്റ്റാഫ് സെക്രട്ടറി സി .എസ്് അബ്ദുള്‍ ഹഖ് നന്ദി പറഞ്ഞു

Advertisement