ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ചയിലെ മോട്ടോര്‍ വാഹന പണിമുടക്ക് ദിവസം സേവനപ്രവര്‍ത്തിയിലൂടെ മാതൃകയാവുകയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകര്‍.തങ്ങള്‍ പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ മതിലുകള്‍ സിനിമാ പോസ്റ്ററുകള്‍ അടക്കം ഒട്ടനവധി പര്യസങ്ങള്‍ കൊണ്ട് നിറഞ്ഞ് വൃത്തികേടായി കിടക്കുന്നത് ഏറെ നാളായി ഇവരുടെ ശ്രദ്ധയില്‍പെട്ടിട്ടിട്ട്.പെട്ടന്ന് ലഭിച്ച പണിമുടക്ക് ദിവസം ബക്കറ്റും വൈറ്റ് സിമന്റും മറ്റ് ഉപകരണങ്ങളുമായി വാട്ടസ് അപ്പ് ഗ്രൂപ്പില്‍ അറിയിപ്പും നല്‍കി ഇവര്‍ പണി ആരംഭിക്കുകയായിരുന്നു.തുടക്കത്തില്‍ മൂന്ന് പേര്‍ തുടങ്ങിയ പ്രവര്‍ത്തിയില്‍ പിന്നീട് ഒട്ടനവധി പേര്‍ അണിനിരന്നത് ഏറെ ശ്രദ്ദേയമായി.ബോയ്‌സ് സ്‌കൂളിന്റെ മതില്‍ പല ഭാഗത്തും വിള്ളല്‍ വീണ് ഏത് നിമിഷവും തകരാറായ അവസ്ഥയിലാണ് ഉള്ളത്.ഏറെ നാളുകളായി ഇതിനെ കുറിച്ച് പരാതികള്‍ നല്‍കുന്നുണ്ടെങ്കില്ലും നടപടികള്‍ ഒന്നുമായിട്ടില്ല.പോസ്റ്ററുകള്‍ കീറി കളഞ്ഞ് വൈറ്റ് വാഷ് ചെയ്തിട്ടിരിക്കുന്ന സ്‌കൂള്‍ മതിലില്‍ വീണ്ടും പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീപ്രസാദ് കളരിക്കല്‍,സോമന്‍ വര്‍ഗ്ഗീസ്,സൗമന്‍,ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പണിമുടക്ക് ദിവസം പൊതുവിദ്യാലയത്തിന്റെ മതില്‍ പെയ്ന്റിംങ്ങ് നടത്തി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
Advertisement