ഗ്രീന്‍പുല്ലൂരിന് എരിവ് പകരാന്‍ മുളക് ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

1364

പുല്ലൂര്‍ : ഗ്രീന്‍പുല്ലൂര്‍ നടപ്പിലാക്കുന്ന ജൈവ കാര്‍ഷിക വ്യാപനപദ്ധതിയുടെ ഭാഗമായി മുളക് ഗ്രാമ സങ്കല്‍പ്പവുമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് .മുരിയാട് ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡിലാണ് മുളക്ഗ്രാമപദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേയ്ക്കും മുളക് തൈകളും പച്ചക്കറി വിത്തുകളും ലഘു ലേഖകളും വിതരണം ചെയ്തു.വാര്‍ഡിലെ 325 ല്‍ പരം വീടുകളില്‍ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും സഹകാരികളും നേരീട്ട് ചെന്നാണ് വിതരണം നടത്തിയത്.പദ്ധതിയുടെ ഉദ്ഘാടനം റേഷന്‍കട പരിസരത്ത് ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ ഇളംന്തോളി പത്മനാഭന് നല്‍കി നിര്‍വഹിച്ചു.മുരിയാട് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരിച്ചു.വൈസ് പ്രസിഡന്റ് എന്‍ കെ കൃഷ്ണന്‍,സെക്രട്ടറി സ്വപ്‌ന സി എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഭരണസമിതി അംഗങ്ങളായ ശശി ടി കെ,അനില്‍ വര്‍ഗ്ഗീസ്,ഷിനോജ് ടി വി,മണി പി ആര്‍,രേഖ സുരേഷ്,രാജേഷ് പി വി,ബിന്ദു മണികണ്ഠന്‍,കോഡിനേറ്റര്‍ കെ എന്‍ ഗിരീഷ്.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഭരണസമിതി അംഗങ്ങളായ സജന്‍ കാക്കനാട് സ്വാഗതവും ജാന്‍സി ജോസ് നന്ദിയും പറഞ്ഞു.

Advertisement